നമ്മുടെ നബി (സ)
ചെരുപ്പ്
- നബി സ യുടെ ചെരുപ്പിന് ഖിബാല്‍ (വാര്) ഉണ്ടായിരുന്നു . (ഇബ്നു അസാകിര്‍, അബുല്‍ ഹസന്‍ )
- ശുദ്ധമാക്കിയ പശു ത്തോലുപയോഗിച് നിര്‍മിച്ച രോമമില്ലാത്ത ചെരുപ്പ് നബി(സ) ധരിച്ചിരുന്നു . (മാലിക് , ബുഖ്‌ആരി, നാസാഈ)
മോതിരം
- മോതിരം ധരിക്കാന്‍ താന്‍ കല്പിക്കപ്പെട്ടുവെന്നു നബി (സ) പറയുകയുണ്ടായി . (ഥബ്രാനി, സുബുല്‍ 7:511 )
- നബി (സ) സിഹ്ര്‍ ചെയ്യപ്പെട്ടപ്പോള്‍ ജിബ്രീല്‍ (അ) വന്നു ഒരു മോതിരം നല്‍കുകയും അത് വലതുകയ്യിലുള്ള കാലത്തോളം ഒന്നും പേടിക്കെണ്ടാതില്ലന്നു പറയുകയും ചെയ്തു . (ഇബ്നു അദിയ്യ് )





